
തത്തെ തത്തെ തത്തമ്മേ
പൊത്തിലിരിക്കണ തത്തമ്മേ
പാത്തുപതുങ്ങിയിരിപ്പാണോ
കുഞ്ഞുങ്ങളെയും പാര്‍ത്തവിടെ..?
തത്തെ നിന്നുടെ കുഞ്ഞുങ്ങള്‍
തത്തി നടക്കാറായില്ലേ..
പൊത്തിലിരുന്നവയെപ്പൊഴും
കൊത്തിത്തിന്നുകയണെന്നൊ..
കാടുകള്‍ പൂത്തതറിഞ്ഞില്ലേ
വയലുകളൊക്കെ വിളഞ്ഞില്ലേ
നെല്‍കതിരുകളും കൊത്തിയെടുത്തീ-
പൊത്തിനകത്തേക്കെത്തേണ്‍ടേ..?
കുട്ടിക്കവിത നന്നായിട്ടുണ്ട്..
ReplyDeleteപുതിയ ബ്ലോഗിന്‍ എല്ലാ ആശംസകളും ..