Tuesday, October 4, 2011

പൂമ്പാറ്റ


പൂവില്‍ പറ്റിയിരുന്നിട്ടങ്ങിനെ
പൂന്തേനുണ്ണും പൂമ്പാറ്റേ
നീയൊരു മടിയന്‍ തേന്‍കുടിയന്‍,
വേലകള്‍ വേറെ നിനക്കില്ലേ

അരുതെ കുഞ്ഞേ പറയരുതെ
അറിയാതൊന്നും പറയരുതെ
പൂവുകള്‍തോറും പറിനടന്ന്
പൂന്തേന്‍ നിത്യം ഞാന്‍ നുകരും
പകരം പൂമ്പൊടി ഞാനേന്തി
പകരുന്നെല്ലാ പൂക്കളിലും
പാരില്‍ സസ്യലതാദികളില്‍
തിങ്ങുന്നങ്ങിനെ കായ്കനികള്‍
ഇനിയും, കുഞ്ഞേ പറയൂ നീ
മാനവരല്ലാതാരാണീ പാരിതി-
ലെന്നും മടിയന്‍മാര്‍..!!

No comments:

Post a Comment