Friday, November 4, 2011
Monday, October 10, 2011
നുറുങ്ങുകള്‍
വൈരുദ്ധ്യം
വിളക്കുണ്ട് എണ്ണയില്ല
എണ്ണയുണ്ട് വിളക്കില്ല
വിളക്കുമെണ്ണയുമുള്ളപ്പോള്‍
ഇരുളില്ലാതുഴന്നു ഞാന്‍ ..!
പേര്
ആലയമുണ്ടതിലണയാതെ
അലയുന്നോരുടെ പേരല്ലൊ
ആലയമില്ലാതലയുന്നൊര്‍ക്കാ-
ളുകള്‍ പറയും പെരെന്നും ..!
അലയുന്നോരുടെ പേരല്ലൊ
ആലയമില്ലാതലയുന്നൊര്‍ക്കാ-
ളുകള്‍ പറയും പെരെന്നും ..!
തറ പറ
പറയെവിടെ പറ
തറയെവിദെ പറ
പറ പറന്നോ പറ
തറ തകര്‍ന്നൊ പറ
തറയും പറയും
പറപറന്നോ..!!
Friday, October 7, 2011
തത്ത

തത്തെ തത്തെ തത്തമ്മേ
പൊത്തിലിരിക്കണ തത്തമ്മേ
പാത്തുപതുങ്ങിയിരിപ്പാണോ
കുഞ്ഞുങ്ങളെയും പാര്‍ത്തവിടെ..?
തത്തെ നിന്നുടെ കുഞ്ഞുങ്ങള്‍
തത്തി നടക്കാറായില്ലേ..
പൊത്തിലിരുന്നവയെപ്പൊഴും
കൊത്തിത്തിന്നുകയണെന്നൊ..
കാടുകള്‍ പൂത്തതറിഞ്ഞില്ലേ
വയലുകളൊക്കെ വിളഞ്ഞില്ലേ
നെല്‍കതിരുകളും കൊത്തിയെടുത്തീ-
പൊത്തിനകത്തേക്കെത്തേണ്‍ടേ..?
Tuesday, October 4, 2011
പൂമ്പാറ്റ

പൂന്തേനുണ്ണും പൂമ്പാറ്റേ
നീയൊരു മടിയന്‍ തേന്‍കുടിയന്‍,
വേലകള്‍ വേറെ നിനക്കില്ലേ
അരുതെ കുഞ്ഞേ പറയരുതെ
അറിയാതൊന്നും പറയരുതെ
പൂവുകള്‍തോറും പറിനടന്ന്
പൂന്തേന്‍ നിത്യം ഞാന്‍ നുകരും
പകരം പൂമ്പൊടി ഞാനേന്തി
പകരുന്നെല്ലാ പൂക്കളിലും
പാരില്‍ സസ്യലതാദികളില്‍
തിങ്ങുന്നങ്ങിനെ കായ്കനികള്‍
ഇനിയും, കുഞ്ഞേ പറയൂ നീ
മാനവരല്ലാതാരാണീ പാരിതി-
ലെന്നും മടിയന്‍മാര്‍..!!
Subscribe to:
Posts (Atom)